f
മോഷ്ടാക്കൾ കുരിശടി തകർത്തത് പൊലീസ് പരിശോധിക്കുന്നു

പത്തനാപുരം: മാക്കുളം ഹെർമോൺ ഓർത്തഡോക്സ് ദേവാലയ ഇടവകയുടെ കുരിശ് വഞ്ചി കുത്തിപ്പൊളിച്ച് മോഷണശ്രമം. വൈദ്യുത വിളക്കുകൾ ഊരിമാറ്റിയ ശേഷം ഇരുമ്പ് കതകും കോൺക്രീറ്റ് ഗ്രില്ലുകളും മോഷ്ടാക്കൾ തകർത്തു. പൊലീസെത്തി പരിശോധന നടത്തി. ഇരുമ്പ് വഞ്ചിയുടെ പൂട്ട് തകർക്കാൻ മോഷ്ടാക്കൾക്ക് കഴിയാത്തതിനാലാണ് വഞ്ചിയിലുണ്ടായിരുന്ന പണം നഷ്ടമാവാത്തതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇവിടെയും സമീപത്തായുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക കുരിശടിയിലും സമാനമായ രീതിയിൽ മോഷണശ്രമം നടന്നിട്ടുണ്ട്. ഇടവക വികാരി ഫാ. ഷിജു ബേബി, ട്രസ്റ്റി മാത്യു ജോസഫ്, സെക്രട്ടറി ഉമ്മൻ തോമസ് എന്നിവർ പൊലീസിൽ പരാതി നല്കി. പൊലീസ് എത്തി തെളിവെടുത്ത് നടത്തി.