photo
എ.ഐ.വൈ.എഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികൾക്കുള്ള ടി.വി വിതരണം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: വിദ്യാ‌ർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് പൊതുജന പങ്കാളിത്തത്തോടെ സൗകര്യം ഉറപ്പാക്കുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. തേവലക്കര പടിഞ്ഞാറ്റേക്കരയിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസത്തിന് ടി.വിയും പഠനോപകരണങ്ങളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ടി.വി ലഭ്യമാക്കിയത്. എ.ഐ.വൈ.എഫ് ജില്ലാ വൈസ്‌ പ്രസിഡന്റ് രാജേഷ് ചിറ്റൂർ, മണ്ഡലം സെക്രട്ടറി അനിൽ തേവലക്കര, മുഖേഷ് മേക്കാട്, സാജൻ ആന്റണി, അരുൺ തേവലക്കര, മഠത്തിൽ അർജ്ജുൻ , മനോജ് പടിഞ്ഞാറ്റേക്കര, സി.പി.ഐ നേതാക്കളായ ടി.എ. തങ്ങൾ, രവീന്ദ്രൻ പിള്ള , ഷൗക്കത്ത് , രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.