അഞ്ചൽ: എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദേവികയ്ക്ക് എ.ഐ.വൈ.എഫ് ചെമ്പകരാമനല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി കൈമാറി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ വിദ്യാർത്ഥിനിക്ക് ടെലിവിഷൻ കൈമാറി. മേഖലാ പ്രസിഡന്റ് എസ്. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സോമരാജൻ, ഗ്രാമ പഞ്ചായത്തംഗം അനിലാ ഷാജി, ആർ. ശിവലാൽ, എസ്. സുജിത്ത്, എ. ശ്രീജു, എസ്. അഖിൽ, തങ്കപ്പൻ പിള്ള, ആർ. ശ്രീരാഗ് എന്നിവർ പങ്കെടുത്തു.