mp
അച്ചൻകോവിൽ ആദിവാസി ഊരിലെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി. സഹോദരങ്ങളായ ദളിത് വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠത്തിനാവശ്യമായ ടെലിവിഷൻ കൈമാറുന്നു

പുനലൂർ: ആർ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചൻകോവിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഹോദരങ്ങളായ മൂന്ന് ദളിത് വിദ്യാർത്ഥികൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഓൺലൈൻ പഠന സൗകര്യങ്ങൾക്കാവശ്യമായ ടെലിവിഷൻ വിതരണം ചെയ്തു. ആദിവാസികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് സാമൂഹിക നീതിയുടെ ലംഘനമാണെന്ന് എം.പി പറഞ്ഞു. ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് അംഗം ഗീത സുകുനാഥ്, കാട്ടായം സുരേഷ്, ഇടമൺ വിബ്ജിയോർ, ഷെഫീക്ക്, പ്രശാന്തൻ പിള്ള, രാധാകൃഷ്ണൻ, എസ്. ശ്രീരാജ്, അനിൽ കുമാർ, ബാബുരാജ്, രാജൻ, സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.