തൊടിയൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർദ്ധന കുടുംബത്തിലെ സഹോദരിമാരായ വിദ്യാർത്ഥിനികൾക്ക് കല്ലേലിഭാഗം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ടി.വിയും പഠനോപകരണങ്ങളും നൽകി.
മണ്ഡലം പ്രസിഡന്റ് എൻ. രമണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ടി.വി യും ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് നജീബ് മണ്ണേൽ പഠനോപകരണങ്ങളും കൈമാറി. കല്ലേലിഭാഗം മീനത്തേൽ വടക്കതിൽ പ്ലസ് ടു വിദ്യാർത്ഥിയായ അനിത, പത്താം ക്ലാസ് വിദ്യാർത്ഥിയായ സരിത എന്നിവർക്കാണ് ടി.വി ലഭിച്ചത്. കല്ലേലിഭാഗം ബാബു, എം.എം. സലിം ,വിനോദ് പിച്ചനാട്ട്, ടി.ജി .ശ്രീജി, എസ്.കെ. അനിൽ ,ബൈജു ശാന്തിരംഗം, വസന്തകുമാരി, ധർമ്മൻ, കെ. വാസുദേവൻ, ബിജു എന്നിവർ പങ്കെടുത്തു.