കൊല്ലം: ജില്ലയിൽ ഇന്നലെ ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ആരും രോഗമുക്തരായില്ല. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതർ 96 ആയി. ഡൽഹിയിൽ നിന്ന് മേയ് 30ന് എത്തിയ മൈനാഗപ്പള്ളി സ്വദേശിയായ (31) യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഗൃഹനിരീക്ഷണത്തിൽ കഴിയവെ ജൂൺ10ന് നടത്തിയ റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായിരുന്നു. തുടർന്ന് 11ന് സ്രവം ശേഖരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.