കൊല്ലം: സമ്പൂർണ ലോക്ക് ഡൗൺ ദിനത്തിൽ നിയന്ത്രണങ്ങൾ അവഗണിച്ചവർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 366 കേസുകൾ രജിസ്റ്റർ ചെയ്തു. അനാവശ്യ യാത്രകൾക്കും നിയമലംഘനങ്ങൾക്കും ഉപയോഗിച്ച 282 വാഹനങ്ങൾ പിടിച്ചെടുത്തു. 170 പേരെ അറസ്റ്റ് ചെയ്തു. ആരാധനാലയങ്ങൾ, പരീക്ഷ തുടങ്ങിയവയ്ക്ക് മാത്രമായിരുന്നു ഇന്നലെ ഇളവ് അനുവദിച്ചിരുന്നത്. പക്ഷേ മുൻ ഞയറാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ ലോക്ക് ഡൗണിനെ അവഗണിച്ച് ഇന്നലെ നിരത്തിൽ തിരക്ക് വർദ്ധിച്ചു. നിയന്ത്രണങ്ങൾ അവഗണിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചവർക്കെതിരെയും പൊലീസ് നടപടിയുണ്ടായി.
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 167, 199
അറസ്റ്റിലായവർ : 170
പിടിച്ചെടുത്ത വാഹനങ്ങൾ : 155, 127