mail
പുനലൂർ തൊളിക്കോട് ജംഗ്ഷന് സമീപത്തെ ട്രാൺഫോമറിന് മുന്നിൽ ഷോക്കേറ്റേ ചത്ത് കിടക്കുന്ന മയിൽ ..

പുനലൂർ: പുനലൂർ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതാഘാതമേറ്റ് മയിൽ ചത്തു. ഇന്നലെ രാവിലെ 10 ഓടെ തൊളിക്കോട് ജംഗ്ഷന് സമീപത്തെ ട്രാൻസ്‌ഫോർമറിന് മുന്നിലായിരുന്നു സംഭവം. എല്ലാ ദിവസവും ഇവിടെ എത്താറുള്ള മയിൽ ഇന്നലെയും ഇലക്ട്രിക് ലൈനിൽ വന്നിരിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. സമീപവാസികൾ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മയിലിനെ ഓഫീസിൽ എത്തിച്ചു. ഇന്ന് പോസ്റ്റ് മോർട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാക്കൂ എന്ന് അധികൃതർ അറിയിച്ചു.