sadanandan
കുലശേഖരപുരം അഞ്ചാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ നീലികുളം സദാനന്ദൻ നിർവഹിക്കുന്നു

ഓച്ചിറ: കുലശേഖരപുരം അഞ്ചാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും മാസ്ക് വിതരണം ചെയ്തു. ഇതോടൊപ്പം കൊവിഡ് ബോധവത്കരണവും നടത്തി. കളീക്കൽ ശ്രീകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്ന മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ നീലികുളം സദാനന്ദൻ നിർവഹിച്ചു.
എൻ. രാജു, എം. രാജേഷ്, സജീവ് എസ്. പോച്ചയിൽ, ജയകുമാർ, എച്ച്. ഹക്കീം, ശ്രീജിത്ത്‌, പ്രേംദേവ്, സതീശൻ, മോളി തുടങ്ങിയവർ സംസാരിച്ചു.