കുന്നത്തൂർ: അന്തരിച്ച സി.പി.എം ഭരണിക്കാവ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗം കെ. കുമാരന്റെ സഞ്ചയന ചടങ്ങുകൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് എം.പി ഭാര്യ വാസന്തിയിൽ നിന്ന് തുക ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ. രവികുമാർ, എ. ഷാനവാസ്, കെ. ശോഭന, സഹോദരൻ ശാസ്താംകോട്ട ഭാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.