photo
കുണ്ടറ യൂണിയന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ നിർവഹിക്കുന്നു. എസ്. ഭാസി, അഡ്വ. എസ്. അനിൽകുമാർ തുടങ്ങിയവർ സമീപം

കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ നിർവഹിച്ചു. ആശുപത്രിമുക്കിൽ പ്രവർത്തിക്കുന്ന ടീം ഇൻഫിനിറ്റിയും കുണ്ടറ യൂണിയനും ചേർന്ന് നടപ്പിലാക്കുന്ന കുട്ടികൾക്കുള്ള സൗജന്യ നിരക്കിലുള്ള വിദ്യാഭ്യാസ പദ്ധതി, നിർദ്ധനരായ കുട്ടികൾക്കുള്ള ഓൺലൈൻ ക്ളാസ്, കണ്ടച്ചിറ ശാഖാംഗം യൂണിയന് സംഭാവന ചെയ്ത ഓട്ടോമാറ്റിക് സാനിറ്റൈസർ മിഷ്യൻ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.

യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ സ്വാഗതം പറഞ്ഞു. കൗൺസിലർ മാരായ ജി. ലിബു, എസ്. അനിൽകുമാർ, പ്രിൻസ് സത്യൻ, എസ്. ഷൈബു, പി. പുഷ്പപ്രതാപ്, ഹനീഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സിബു വൈഷ്ണവ്, പി. തുളസീധരൻ, വി. സജീവ്, വനിതാസംഘം പ്രസിഡന്റ് ശോഭനാ ദേവി, സെക്രട്ടറി ബീനാ ബാബു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി വി. സന്തോഷ്, പ്രസിഡന്റ് എം.ആർ. ഷാജി, സൈബർ സേന സെക്രട്ടറി എൽ. അനിൽകുമാർ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് പി.എസ്. വിജയകുമാർ, എംപ്ലോയീസ് പെൻഷനേഴ്‌സ് ഫോറം സെക്രട്ടറി അംബുജാക്ഷ പണിക്കർ തുടങ്ങിയവർ സംസാരിച്ചു.