photo
ജിവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചാലിയക്കരയിൽ നടന്ന ലഘുലേഖ വിതരണം

പുനലൂർ: ലോക രക്തദാന ദിനത്തിൽ കാൻസർ രോഗികൾക്ക്‌ രക്തം നൽകുന്നതിനായി ജീവനം കാൻസർ സൊസൈറ്റി രൂപീകരിച്ച ജീവനം ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റ നേതൃത്വത്തിൽ ചാലിയക്കരയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കേരളത്തിൽ എല്ലായിടത്തും കാൻസർ രോഗികൾക്ക് രക്തം നൽകാൻ രൂപീകരിച്ചിട്ടുള്ള സംഘടനയാണ് ജീവനം ബ്ലെഡ് ഡോണേഴ്സ് ഫോറം. ജീവനം എക്സിക്യൂട്ടീവ് അംഗവും എസ്.എൻ.ഡി.പി യോഗം ചാലിയക്കര ശാഖാ പ്രസിഡന്റുമായ ജി. ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബോധവത്കരണ ക്ലാസും ലഘുലേഖ വിതരണവും നടന്നു. ജീവനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ഉദ്ഘാടനം ചെയ്തു. ജീവനം വൈസ് പ്രസിഡന്റ് പി.ജി. സന്തോഷ് കുമാർ, രാജേന്ദ്രൻ സുരേഷ്, അസീസ്, കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.