nepo

പുനലൂർ: വഴിത്തർക്കത്തെ തുടർന്ന് നടന്ന സംഘട്ടനത്തിൽ ഗൃഹനാഥൻ മരിച്ചു. അയൽവാസി പൊലീസ് കസ്റ്റഡിയിൽ. കരവാളൂർ പഞ്ചായത്തിലെ നീലമ്മാൾ ചരുവിള പുത്തൻ വീട്ടിൽ നെപ്പോളിയനാണ് (64) മരിച്ചത്. നീലമ്മാൾ രത്നവിലാസം വീട്ടിൽ രത്നാകരനാണ് (55) കസ്റ്റഡിലായത്.

പൊലീസ് പറയുന്നത്: ഇന്നലെ വൈകിട്ട് 7.30 ഓടെ നിലമ്മാൾ ജംഗ്ഷനിൽ ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. സമീപത്തുണ്ടായിരുന്നവർ ഇവരെ പിടിച്ചുമാറ്റി വീടുകളിലേക്ക് പറഞ്ഞുവിട്ടു. തുടർന്ന് വീടിന് സമീപമെത്തിയപ്പോൾ വീണ്ടും വാക്കേറ്റമുണ്ടാവുകയും അടിപിടിയിൽ നെപ്പോളിയൻ തലയടിച്ച് തറയിൽ വീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. നാട്ടുകാർ ചേർന്ന് നെപ്പോളിയനെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് രത്നാകരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പുനലൂർ സി.ഐ പറഞ്ഞു. നെപ്പോളിയന്റെ ഭാര്യ: മേരിക്കുട്ടി. മക്കൾ: മഞ്ജു മേരി, രഞ്ജു മേരി. മരുമക്കൾ: അനീഷ്, പ്രിൻസ്.