പുത്തൂർ: പെട്രോൾ-ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പവിത്രേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ ടൗണിൽ ചക്രസതംഭന സമരം നടത്തി. കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പാലം ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിമൽ ചെറുപൊയ്ക അദ്ധ്യക്ഷത വഹിച്ചു. അനീഷ് ആലപ്പാട്ട്, പ്രിൻസ് ബന്യാം, നിധിൻ പാങ്ങോട്, അലൻ ലാലി, മനോജ്, ജിബിൻ, അനീഷ് പ്ലാക്കാട്, അദിത്യൻഎന്നിവർ നേതൃത്വം നൽകി.