ഓയൂർ: വീടിനുള്ളിലെ പുകയില്ലാത്ത അടുപ്പിന്റെ പുകക്കുഴൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരുതമൺപള്ളി കോഴിക്കോട് വലിയവിള വീട്ടിൽ നാഗപ്പൻ പിള്ള - അംബിക കുമാരി ദമ്പതികളുടെ മകൻ ബിജുവാണ് (35) മരിച്ചത്. ഒന്നര മാസം മുൻപായിരുന്നു അപകടം. ഏണിയിൽ കയറിനിന്ന് പുകക്കുഴൽ വൃത്തിയാക്കുന്നതിനിടെ എണി ചെരിഞ്ഞ് താഴെ വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ശാന്തി. മകൾ: വൈഗ.