photo
വൈദ്യുതി ബിൽ വർദ്ധനയ്ക്കെതിരെ ബി.ജെ.പി കൊട്ടാരക്കര വൈദ്യുതി ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ ജനറൽ സെക്രട്ടറി ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: വൈദ്യുതി ബില്ലിലെ വൻ വർദ്ധനവിൽ പ്രതിഷേധിച്ച് പിച്ചചട്ടിയുമായി ബി.ജെ.പി സമരം നടത്തി. കൊട്ടാരക്കര വൈദ്യുതി ഭവന് മുന്നിൽ നടന്ന സമരം ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ, ബി.ജെ.പി നഗരസഭാ കമ്മിറ്റി പ്രസിഡന്റ് അനീഷ്, അജിത്ത് ചാലൂക്കോണം, ബിനു കാടാംകുളം, രഞ്ജിത്ത്, രാജീവ്, കണ്ണൻ, അരുൺ എന്നിവർ പങ്കെടുത്തു.