ഓയൂർ: കൊട്ടറ ആനന്ദക്കുട്ടൻ സ്മാരക വായനശാലയിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി പൂയപ്പള്ളി ചാൾസ് സ്മാർട്ട് സ്ഥാപന ഉടമ കാട്ടാക്കട ബാബു ടി.വി സംഭാവനയായി നൽകി. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഹംസാറാവുത്തരിൽ നിന്ന് വായനശാല സെക്രട്ടറി എം.ബി. പ്രകാശ് ടി.വി ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസൺ മാണി, സി.പി.എം ഏരിയാ കമ്മിറ്റിയംഗം എൻ. രവീന്ദ്രൻ, ഡി.വൈ.എഫ്.എെ ഏരിയാ കമ്മിറ്റിയംഗം അൽത്താഫ്, ബി.ആർ.സി ട്രെയിനർ അനൂപ് എന്നിവർ പങ്കെടുത്തു.