ഓച്ചിറ: ആന്ധ്രാ സ്വദേശികളായ രണ്ട് കുടുംബങ്ങളിലെ അഞ്ച് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ഓച്ചിറ പ്രിയദർശിനി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ടി.വിയും പഠനോപകരണങ്ങളും വിതരണം ചെയ്തു. പത്ത് വർഷമായി പായിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ ഓച്ചിറ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ്. കെ.പി.സി.സി. ജന. സെക്രട്ടറി സി.ആർ. മഹേഷ് വിദ്യാർത്ഥികൾക്ക് ടി.വി കൈമാറി. പ്രസിഡന്റ് കെ.എം.കെ. സത്താർ അദ്ധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, ബി.എസ്. വിനോദ്, അയ്യാണിക്കൽ മജീദ്, മെഹർഖാൻ ചേന്നല്ലൂർ, ബി. സെവന്തി കുമാരി, കെ.വി. വിഷ്ണുദേവ്, എച്ച്.എസ്. ജയ് ഹരി, ആർ.എസ്. കിരൺ, കാസിം കുഞ്ഞ്, ഷെജി ഒണിയപ്പുറം എന്നിവർ സംസാരിച്ചു.