kattil

പൊന്മന: ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം കടലാക്രമണ ഭീഷണി നേരിടുന്നു. പുതിയ ക്ഷേത്രം നിർമ്മിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയധികം ശക്തമായ കടലാക്രമണം ക്ഷേത്രത്തിനു സമീപം ഉണ്ടാവുന്നത്. ക്ഷേത്രത്തിന് പിന്നിൽ പാറ അടുക്കുകൾക്ക് മുകളിലൂടെ ശക്തമായ തിരമാലകളാണ് അടിച്ചുകയറുന്നത്. ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും ചേർന്ന് ചാക്കുകളിൽ മണ്ണ് നിറച്ച് അടുക്കിയാണ് കടലാക്രമണത്തെ ചെറുക്കുന്നത്. ക്ഷേത്ര സംരക്ഷണത്തിന്റെ ഭാഗമായി അടിയന്തരമായി കടൽഭിത്തി നിർമ്മിക്കണമെന്ന് ക്ഷേത്ര യോഗം പ്രസിഡന്റ് എസ്. സന്തോഷ് കുമാർ, സെക്രട്ടറി ടി.ബിജു എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.