കൊല്ലം: പള്ളിത്തോട്ടം കെ.സി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കി.
തോപ്പ് ഇൻഫന്റ് ജീസസ് എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ബെന്നി പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. സമിതി വർക്കിംഗ് പ്രസിഡന്റ് എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.സിയുടെ മകൻ പി. രഘുനാഥൻ, സമിതി സെക്രട്ടറി മാമൂട് ലത്തീഫ്, കൗൺസിലർ വിനിത വിൻസെന്റ്, എസ്. മനോജ്, സേവ്യർ ജോസഫ്, എസ്. അജിത്ത് കുമാർ, എ.ആർ. സവാദ്, എസ്. പ്രശാന്ത്, ജെറോം ഫ്രാൻസിസ്, ടിന്റു രഘുനാഥ് എന്നിവർ സംസാരിച്ചു.