കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലുള്ള റോഡുകളുടെ ശോച്യാവവസ്ഥ പരിഹരിക്കുക, തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് എ. ഷഹനാസ്, മുകേഷ് എം. പിള്ള, ഷെമീർ വെളുത്തമണൽ, അയ്യപ്പദാസ്, ഷംനാദ് ഷാജഹാൻ, സജയകുമാർ, ഷിഹാസ്, റാസി, അമൽകൃഷ്ണ എന്നിവർ നേതൃത്വം നൽകി.