അഞ്ചൽ: കരുകോൺ പുല്ലാഞ്ഞിയോട് അസീസിയ മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ആരിഫാ ബീവിയുടെയും (റിട്ട. അറബിക് അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കരുകോൺ) മകൻ അൻസാർ അബ്ദുൽ അസീസ് (44) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. കബറടക്കം പിന്നീട്. കൊവിഡ് രോഗലക്ഷണങ്ങളുമായി ഏതാനും ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു പതിറ്റാണ്ടോളമായി റിയാദിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ഷെമി അൻസാർ. മക്കൾ: നദ മറിയം, ഉമറുൽ ഫാറൂഖ്, ആദം മുഹമ്മദ്. സഹോദരങ്ങൾ: ലുബ്ന റഹിം, എ.എ. അനസ് (ഫുഡ് സേഫ്‌ടി ഓഫീസർ).