ncp
എൻ.സി.പിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം താമരക്കുളം സലിം ഉദ്ഘാടനം ചെയ്യുന്നു. ജി. പദ്മാകരൻ, എസ്. പ്രദീപ് കുമാർ എന്നിവർ സമീപം

കൊല്ലം: ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും ദിവസേന എണ്ണ വില വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) യുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എൻ.സി.പി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം താമരക്കുളം സലിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരൻ മുഖ്യ പ്രഭാഷണം നടത്തി.
ജെയിംസ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. പ്രദീപ്കുമാർ, വിശ്വമോഹൻദാസ്, കുണ്ടറ എസ്. രാജീവ്, കബീർഷാ, പ്രാക്കുളം സുജിത്, മഠത്തിൽ രാജേഷ്, ആൽവിൻ പട്ടത്താനം, ബിജു, രാജൻ എന്നിവർ സംസാരിച്ചു.