car
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ കഴുതുരുട്ടി ആനച്ചാടി പാലത്തിന് സമീപം നിയന്ത്രണം വിട്ട് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് കരണം മറിഞ്ഞ കാർ

പുനലൂർ: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ആര്യങ്കാവിൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്ക് പോയ അമ്പലംകുന്ന് സ്വദേശി പ്രദീപാണ് രക്ഷപ്പെട്ടത്.

ഇന്നലെ ഉച്ചക്ക് 2.15 ഓടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടി ആനച്ചാടി പാലത്തിന് സമീപമായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വാഹനം വരുന്നത് കണ്ട് കാർ വെട്ടിച്ച് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വരം കേട്ട് ഓടിയെത്തിയ അയൽവാസികൾ ജീവനക്കാരനെ കാറിനുള്ളിൽ നിന്ന് പുറത്തെടുത്തു. കാർ പൂർണമായും തകർന്നു.