sukumaranm

ഇന്ന് നടൻ സുകുമാരൻ മരിച്ചിട്ട് 23 വർഷം.ആച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് മകൻ പൃഥിരാജും മരുമകൾ സുപ്രിയയും.അച്ഛന് അഭിമാനമാവാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു, അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ് പൃഥിരാജ് കുറിച്ചത്.

sukumaran

എന്നാൽ തനിക്ക് കാണാൻ സാധിക്കാതെപോയ അച്ഛനെയാണ് സുപ്രിയ വിവരിക്കുന്നത്.'ഞാൻ ഒപ്പം ജീവിക്കുന്ന ആളിലും അച്ഛനെപ്പോലെ ചില അംശങ്ങൾ കാണാറുണ്ട്. അദ്ദേഹം കാഴ്ചയിലും പെരുമാറ്റത്തിലും പ്രത്യേകിച്ച് മനോഭാവത്തിലും അച്ഛനെപ്പോലെയാണെന്ന് എല്ലാവരും പറയാറുണ്ട്. അതെല്ലാം കാണാൻ എനിക്കും അല്ലിക്കും സാധിച്ചിരുന്നേൽ എന്ന് ആഗ്രഹിക്കാറുണ്ട്. എന്നും ഞങ്ങൾ സ്നേഹത്തോടെ ഓർത്തിരിക്കും'-സുപ്രിയ കുറിച്ചു. സുകുമാരന് പൃഥിരാജുമായി രൂപസാദൃശ്യം തോന്നുന്ന ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. 1917 ജൂൺ 16നായിരുന്നു ഹൃദയാഘാതംമൂലം സുകുമാരൻ മരിച്ചത്.

sukumaran