കൊല്ലം: വീടിന്റെ ജനൽപാളിയിളക്കി മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പത്തനാപുരം പൊലീസിന്റെ പിടിയിൽ. കുണ്ടയം കാരംമൂട് തെക്കുവിള റജീന മൻസിലിൽ ഹാജിറയുടെ വീട്ടിൽ കളവ് നടത്താൻ ശ്രമിച്ച കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഇഞ്ചക്കൽ വീട്ടിൽ വിനായകനെന്ന വഹാബാണ് (52) പിടിയിലായത്. പത്തനാപുരം സി.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മോഷണ കേസിലെ പ്രതിയാണെന്നും കോട്ടയം ജില്ലയിലെ ചിങ്ങവനം, കുമാരനല്ലൂർ പൊലീസ് സ്‌റ്റേഷനുകളിലെ 8 കേസുകളിൽ ഇയാളുടെ അറസ്റ്റോടെ തെളിവ് ലഭിച്ചതായും പൊലീസ് പറഞ്ഞു.