താനും വിഷാദരോഗത്തിന് അടിമയായിരുന്നെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു.എല്ലാം അവസാനിപ്പിക്കാനിരുന്ന ഞാൻ സ്വയം യുദ്ധം ചെയ്താണ് ജീവിതത്തിലേക്ക് തിരികെ വന്നത്.ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
ഖുശ്ബു ട്വിറ്റിലൂടെ പറഞ്ഞത്..
ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാൽ ഞാൻ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ മനസിൽ തോന്നിയ എല്ലാ ചീത്ത വിചാരങ്ങളോടും ഞാൻ അവയെക്കാൾ ശക്തയാണെന്ന് തെളിയിക്കാൻ ആഗ്രഹിച്ചു. എന്നെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നതിനേക്കാൾ ശക്ത. ഞാൻ അവസാനിക്കുന്നത് കാണാൻ ആഗ്രഹിച്ചവരേക്കാൾ ശക്ത. ഒരു കാലഘട്ടത്തിൽ എനിക്ക് ജീവിതം സ്തംഭിച്ചതായി തോന്നി. കരകയറുമെന്ന തോന്നലേ ഉണ്ടായില്ല.എന്നെ ഏറെ ഭയപ്പെടുത്തിയ കാലമായിരുന്നു അത്. അതൊന്നുമല്ലേ പ്രശ്നങ്ങൾക്ക് മേൽ കണ്ണടച്ച് ജീവിക്കണം.അതിന് എന്നെന്നേക്കുമായി ഉറങ്ങുക എന്നതായിരുന്നു എളുപ്പവഴി. പക്ഷേ എന്നെ മനസ് തിരിച്ചുവിളിച്ചു, സുഹൃത്തുക്കൾ തിരിച്ചുവിളിച്ചു.
ആ ഇരുണ്ട കാലത്ത് ഒരു പ്രകാശകിരണത്തിനായി, ഒരു പ്രതീക്ഷയ്ക്കായി ഞാൻ പ്രയാസപ്പെട്ടു.എന്തിനാണ് ഞാൻ എല്ലാവരേയും വിട്ടുപോകുന്നതെന്ന് ചിന്തിച്ചു.എന്നാൽ പരാജയത്തെ ഞാൻ ഭയപ്പെടുന്നില്ല. ഇരുട്ടിനെ ഭയപ്പെടുന്നില്ല, അഞ്ജാതമായ ഒരു ശക്തിയേയും ഭയപ്പെടുന്നില്ല.എനിക്കറിയാം ഞാൻ ഇത്രയും ദൂരം എത്തിയത് മനസുകൊണ്ട് ഒരുപാട് യുദ്ധം ചെയ്തശേഷമാണ്.അതാണ് വിജയം.'- ഖുശ്ബു കുറിച്ചു.