തഴവ: അപ്രഖ്യാപിത വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. രാവിലെ 10ന് വവ്വാക്കാവ് ജംഗ്ഷനിൽ നടന്ന ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഡി.സി.സി സെക്രട്ടറി കെ.കെ. സുനിൽകുമാർ, കളരിക്കൽ ജയപ്രകാശ്, റിയാസ് റഷീദ്, നീലികുളം രാജു, കളിയിക്കൽ ശ്രീകുമാരി, ചെരുമാനൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.