കൊട്ടാരക്കരഃ കലയപുരം പബ്ളിക് മാർക്കറ്റ് തെരുവു നായ്ക്കളുടെയും ഇഴ ജന്തുക്കളുടെയും കേന്ദ്രമായി മാറുകയാണെന്ന് നാട്ടുകാരുടെ പരാതി. കുളക്കട ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കലയപുരം പബ്ളിക് മാർക്കറ്റിന്റെ മൂന്നു വശവും കാടുമൂടിക്കിടക്കുകയാണ്. നൂറുകണക്കിന് പേർ ദിനംപ്രതി വന്നു പോകുന്ന മാർക്കറ്റിൽ തെരുവു നായ്ക്കളുടെയും ഇഴ ജന്തുക്കളുടെയും ശല്യം വർദ്ധിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. മാർക്കറ്റിന്റെ ഒരു ഭാഗത്തു കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽക്കൂന ഇഴ ജന്തുക്കളുടെ താവളമാണെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
............പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരിക്കാൻ അടിയന്തരമായി പബ്ളിക് മാർക്കറ്റിൽ പടർന്നു കിടക്കുന്ന കുറ്റിക്കാട് വെട്ടിത്തെളിക്കണം.
കലയപുരം മോനച്ചൻ, കെ.പി.സി.സി വിചാർ വിഭാഗം ജില്ലാ വൈസ് ചെയർമാൻ