പുത്തൂർ: കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന ഭാഗമായി നടത്തിയ സമരത്തിന്റെ ഭാഗമായി പുത്തൂർ പോസ്റ്റോഫീസ് പടിക്കൽ നടന്ന സമരം സി.പി.എം പുത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം ജി. ഗോപകുമാർ, സ്റ്റാൻലി, ലളിത, അമ്മിണ്ണി, ഷീല, ഉഷ, സത്യഭാമ എന്നിവർ നേതൃത്വം നൽകി