പുത്തൂർ: കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടന്ന ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഘു കുന്നുവിള അദ്ധ്യക്ഷത വഹിച്ചു. ബി. രവികുമാർ, കോശി ഫിലിപ്പ്, മദനൻ പാങ്ങോട്, രാജീവൻ, സന്തോഷ് പഴയചിറ, സുന്ദരേശൻ രഘുനാഥൻ, ജോൺ സക്കറിയ, കബീശൻ, മനോജ് തെക്കുംചേരി, പ്രിൻസ് ബന്യാം, അനീഷ് ആലപ്പാട്ട്, വിമൽ ചെറുപൊയ്ക, ദേവരാജൻ എസ്.എൻ പുരം,ഷൈജുദാസ്,വിഷ്ണു പവിത്രേശ്വരം എന്നിവർ നേതൃത്വം നൽകി.