കൊല്ലം: കെ.എസ്.ഇ.ബിയുടെ അമിത വൈദ്യുത ബില്ലിനെതിരെ ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ ഇലക്ടിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി അൻസാർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹൻ, എം. സുജയ്, അൻവറുദ്ദീൻ ചാണയ്ക്കൽ, പട്ടത്താനം ഗോപാലകൃഷ്ണൻ, കിളികൊല്ലൂർ ഷെഫീക്ക്, മധൂസൂദനൻ, പി.ബി. അശോക് കുമാർ, ഷിഹാബുദ്ദീൻ, അഫ്സൽ തമ്പോര് തുടങ്ങിയവർ പങ്കെടുത്തു.
മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേവിള വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. പാലത്തറ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. മഷ്കൂർ അദ്ധ്യക്ഷത വഹിച്ചു. ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന ധർണ മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് നടന്ന ധർണ മുൻ പി.എസ്.സി അംഗം ബേബിസൺ ഉദ്ഘാടനം ചെയ്തു. ലിസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു.
കൊട്ടിയം ഇലക്ടിക്കൽ സെക്ഷന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ഉമയനല്ലൂർ റാഫി അദ്ധ്യക്ഷത വഹിച്ചു. കണ്ണനല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ആശ്രാമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പാക്കട കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹൻ ബോസ്, ഡി. സ്യമന്തഭദ്രൻ, ഡി. ഗീത, കൃഷ്ണൻ, ജി.കെ. പിള്ള തുടങ്ങിയവർ സംസാരിച്ചു. ബോബൻ, കെ.കെ. അശോകൻ, ആശ്രാമം സജീവ്, പനവിള ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന ധർണ യു.ഡി.എഫ് നിയോജക മണ്ഡലം വർക്കിംഗ് ചെയർമാൻ കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു. ആദിക്കാട് മധു, ക്രിസ്റ്റി വിൽഫ്രഡ്, രാജു അരുണിമ, സമ്മൂൺകുഞ്ഞ്, ലീന ലോറൻസ്, ഹേമലത, വിപിൻ ജോസ്, ഷെമീർ വലിയവിള തുടങ്ങിയവർ സംസാരിച്ചു.
കൊട്ടിയം ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. സുന്ദരേശൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. സാജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷാനവാസ് സിത്താര, തോമസ് കളരിക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയലക്ഷ്മി, ബ്ലോക്ക് സെക്രട്ടറിമാരായ റോയിസൺ മൈലക്കാട്, പദ്മജ സുരേഷ്, രമേശൻ, ബിജുഖാൻ. വിഷ്ണു സിത്താര, ബഷീർ, സജാദ് തുടങ്ങിയവർ സംസാരിച്ചു.
കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ കെ.പി.സി.സി ജന. സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. കെ. ബേബിസൺ, ഡി.വി. ഷിബു, എം. നാസർ, കെ.ബി. ഷഹാൽ, കൊട്ടിയം ഫസിലുദ്ദീൻ, സജീബ്ഖാൻ, വിഷ്ണു സുധീശൻ, ആർ.എസ്. അബിൻ, ശങ്കരനാരായണപിള്ള, റാഫേൽ കുര്യൻ, ഇനാബ്, ഹാഷിം ബി. പരക്കുളം, ആനന്ദൻ എന്നിവർ സംസാരിച്ചു.
ചാത്തന്നൂർ: ചാത്തന്നൂർ, ചിറക്കര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാത്തന്നൂർ ഇലക്ട്രിസിറ്റി ഓഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജോൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുളിക്കൽ, എൻ. ഉണ്ണികൃഷ്ണൻ, ചിറക്കര മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ, കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിജു വിശ്വരാജൻ, തോമസ് കോശി, ജനാർദ്ദനൻ പിള്ള, ചാത്തന്നൂർ രാമചന്ദ്രൻ പിള്ള, കൊച്ചാലുംമൂട് സാബു, സജി സാമുവൽ, സി.ആർ. അനിൽകുമാർ, ചിറക്കര ഷാബു, വരിഞ്ഞം സുരേഷ് ബാബു, ശശാങ്കൻ ഉണ്ണിത്താൻ, പ്രമോദ്, രാജു, കൃഷ്ണൻകുട്ടിപിള്ള, എന്നിവർ സംസാരിച്ചു.
പരവൂർ: പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി പരവൂർ സബ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ പരവൂർ രമണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ്, ഡി.സി.സി അംഗം എൻ. രഘു, സുരേഷ് ഉണ്ണിത്താൻ, തെക്കുംഭാഗം ഹാഷിം, അജിത്, ഷംസുദ്ദീൻ, മേടയിൽ സജീവ്, ബാലാജി, ആർ. ജയനാഥ്, ജയശങ്കർ, ദീപക്, സനു എന്നിവർ സംസാരിച്ചു.
പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എ. ഷുഹൈബ്, പരവൂർ സജീബ്, തെക്കുംഭാഗം ഷാജി, പൊഴിക്കര വിജയൻപിള്ള ,മഹേശൻ, പ്രേംജി, സുരേഷ്‌കുമാർ, വിമലാംബിക, ദിലീപ്, മോഹൻദാസ് കൊഞ്ചിച്ചിവിള, മനോജ്‌ലാൽ എന്നിവർ പങ്കെടുത്തു.
കുണ്ടറ: കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി.സി.സി സെക്രട്ടറി കായിക്കര നവാബ് ഉദ്ഘാടനം ചെയ്തു. കുണ്ടറ മണ്ഡലം പ്രസിഡന്റ് കെ.വൈ. ലാലൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.ആർ.വി. സഹജൻ, കെ. ബാബുരാജൻ, തോട്ടത്തിൽ ബാലൻ, അനീഷ് പടപ്പക്കര, വിനോദ് കുമാർ, വി. സദാശിവൻ, രാജു ഡി. പണിക്കർ, മുളവന നസീർ, ഷംനാദ്, അനിൽ കുമാർ, മോഹൻ ഫിലിപ്പ്, നൗഫൽ, റോയി തുടങ്ങിയവർ സംസാരിച്ചു.
ഇളമ്പള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.ആർ.വി. സഹജൻ, വിളവീട്ടിൽ മുരളി, സി.ഡി. മണിയൻ പിള്ള, പെരുമ്പുഴ ഗോപകുമാർ, സി.ഡി. ജോൺ, സാം വർഗീസ്, ഷെഫീക്ക്, സിന്ധു ഗോപൻ, സുവർണ, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ജോയ്, ഗീത, രത്നമ്മ അമ്മ, മിനി, താഹ, ഇക്ബാൽ, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.