ഓച്ചിറ: നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ സൗകര്യം ഒരുക്കി ഒ.ബി.സി കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷും ഒ.ബി.സി കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബി.എം. ഷായും ചേർന്ന് കുട്ടികൾക്ക് ടിവി കൈമാറി. ബ്ലോക്ക് ചെയർമാൻ സിറാജ് എസ്. ക്രോണിക്കളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ സെക്രട്ടറി ഷാജഹാൻ, കോൺഗ്രസ്ഓച്ചിറ മണ്ഡലം പ്രസിഡന്റ് വിനോദ്, ഡി.സി.സി മെമ്പർ അയ്യണിക്കൽ മജീദ്, സത്താർ ആശാന്റയ്യത്ത്, റഷീദ്, വിജയഭാനു, രാധാകൃഷ്ണൻ, കൃഷ്ണകുമാർ, അൻസാർ മലബാർ, ജയ്ഹരി, വിഷ്ണു ദേവ്, കിരൺ, രാഗിണി മണ്ടത്ത്, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.