con
കോൺഗ്രസിന്റെ നേതൃത്വത്തിൽ തെന്മല ഇലട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ഉറുകുന്ന് കെ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ:അമിത വൈദ്യുതി ചാർജ് ഈടാക്കുന്നത് ഒഴിവാക്കുക, ബി.പി.എൽ വിഭാഗങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് മൂന്ന് മാസത്തേക്ക് ഒഴിവാക്കുക, എ.പി.എൽ വിഭാഗങ്ങൾക്ക് 30 ശതമാനം വൈദ്യുതി ചാർജ് കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ പുനലൂർ ബ്ളോക്കിലെ ഇലട്രിക്കൽ ഓഫീസുകളുടെ മുന്നിൽ ധർണ സംഘടിപ്പിച്ചു.

പുനലൂരിൽ മുൻ കെ..പി.സി.സി പ്രസിഡന്റ് ഭാരതീപുരം ശശിയും തെന്മലയിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ ശശിധരനും കരവാളൂരിൽ മുൻ പുനലൂർ ബ്ലോക്ക് പ്രസിഡന്റ് നെൽസൺ സെബാസ്റ്റ്യനും പരിപാടികൾ ഉദ്ഘാടനം ചെയ്തു. എസ്. താജുദ്ദീൻ,സി. വിജയകുമാർ, ജി. ജയപ്രകാശ്, ബിനു ജയപ്രകാശ്, എ.ടി. ഫിലിപ്പ്, ആർ. സുഗതൻ, സുകുമാരൻ, എ.എ. ബഷീർ, സഞ്ജു ബുഖാരി, പൊടിയൻ പിള്ള തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.