navas
കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ കാരുവള്ളി ശശി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. ശാസ്താംകോട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.വി. ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ശാസ്താംകോട്ട സുധീർ, ഗോകുലം അനിൽ , ആർ. അരവിന്ദാക്ഷൻ പിള്ള, എം.വൈ. നിസാർ, ഐ. ഷാനവാസ്, സ്റ്റാലിൻ, സൗരസ് പോൾ, ഓമനക്കുട്ടൻ, ഗോപകുമാർ, മുകേശ് എന്നിവർ സംസാരിച്ചു.

കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഡി.സി.സി സെക്രട്ടറി കാരുവള്ളി ശശി ഉദ്ഘാടനം ചെയ്തു. പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു, കാഞ്ഞിരംവിള അജയകുമാർ, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, രലുകുമാർ, ഉണ്ണി ജലവിനാൽ, വൈ. നജിം, തടത്തിൽ സലിം, തുടങ്ങിയവർ സംസാരിച്ചു. സിജുകോശി വൈദ്യൻ സ്വാഗതം പറഞ്ഞു.