അഞ്ചൽ: ഇടമുളയ്ക്കൽ കൈപ്പള്ളി ചന്ദ്രബാബു സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക ചലഞ്ച് നടത്തുന്നു. പൊതുജനങ്ങളിൽ നിന്ന് പുസ്തകം ശേഖരിച്ച് വായനക്കാരന്റെ കൈകളിൽ എത്തിക്കുകയാണ് ലക്ഷ്യം. പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ ബി. മുരളിയുടെ കൈയ്യിൽ നിന്ന് പുസ്തകം സ്വീകരിച്ചേ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് നിർവഹിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി കെ. മഹേഷ്കുമാർ, അമ്പിളി, ബിനു, ബേബി തുടങ്ങിയവർ പങ്കെടുത്തു.