കൊല്ലം: ജില്ലയിൽ ഇന്നലെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 91 ആയി.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം വിദേശത്ത് നിന്ന് വന്നവരാണ്. 21 വയസുള്ള കുളത്തൂപ്പുഴ സ്വദേശി, പുത്തൂർ കരിമ്പിൻപുഴ സ്വദേശി (27), ചവറ വടക്കുംഭാഗം സ്വദേശി (30), പരവൂർ സ്വദേശി (43) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ നാലുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ജൂൺ 5ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 19 വയസുള്ള പുനലൂർ ആരംപുന്ന സ്വദേശിനിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മേയ് 27ന് താജിക്കിസ്ഥാനിൽ നിന്നെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.