aiyf
എ.ഐ.വൈ.എഫ് മുഖത്തല മണ്ഡലം കമ്മിറ്റിയുടെ ജീവനം ഹരിത സമൃദ്ധി കാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ ആർ. സജിലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എ.ഐ.വൈ.എഫ് മുഖത്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനം ഹരിത സമൃദ്ധി ക്യാമ്പയി ആരംഭിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പതിനായിരം കേന്ദ്രങ്ങളിൽ ആരംഭിച്ച കാർഷിക പദ്ധതിയുടെ ഭാഗമായി മുഖത്തലയിൽ മരച്ചീനി കൃഷിക്ക് തുടക്കമായി. വരുംദിവസങ്ങളിൽ എല്ലാ മേഖലാ കമ്മിറ്റികളും യൂണിറ്റ് കേന്ദ്രങ്ങളും കൃഷിയിടങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ടി.ആർ. തരുൺ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അതുൽ ബി. നാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരാജ് എസ്. പിള്ള, ആർ. ഹരീഷ്, സി.പി.ഐ നേതാക്കളായ എ. ഇബ്രാഹിംകുട്ടി, ടി. വിജയകുമാർ, എം. സജീവ്, മനോജ്‌കുമാർ, രാധാകൃഷ്ണപിള്ള, പി.ഐ. ജോൺ, ബിനു പി. ജോൺ, ഷൈജു, ശ്രീജിത്ത്‌, സുബിൻ അനന്ദു എന്നിവർ പങ്കെടുത്തു.