ooda
ദേശീയപാതയിൽ വെണ്ടർമുക്കിനും മാടൻനടയ്ക്കുമിടയിലുള്ള തോട്

കൊട്ടിയം: ദേശീയപാതയിൽ വെണ്ടർമുക്കിനും മാടൻനടയ്ക്കുമിടയിൽ റോഡിന് തെക്കുവശത്തേക്ക് ദേശീയപാത മുറിച്ച് കടന്നുപോകുന്ന തോടിന്റെ മേൽമൂടി നിർമ്മാണം പാതിവഴിയിൽ നിറുത്തലാക്കിയതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ.

ഭരണിക്കാവ് ഡിവിഷനിലുള്ള ഈ ഓടയ്ക്ക് അമൃത് പദ്ധതി പ്രകാരമാണ് മേൽമൂടി സ്ഥാപിക്കൽ ആരംഭിച്ചത്. നൂറ് മീറ്റർ ദൂരത്തിൽ മാത്രമാണ് ഇനി മേൽമൂടി ഇടാനുള്ളത്. ഇവിടെ കൂടി സ്ഥാപിച്ചാൽ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാനാകും. നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. വടക്കേവിള ശ്രീനാരായണപുരം ഭാഗത്ത് നിന്ന് കൊല്ലം തോടിലാണ് ഈ തോട് അവസാനിക്കുന്നത്. മഴക്കാലത്ത് തോട് നിറഞ്ഞ് പുറത്തേക്കൊഴുകി പരിസരത്തെ വീടുകളിൽ വെള്ളം കയറുന്നതും പതിവാണ്.

നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം. ഹബീബ് മുഹമ്മദ് ജനറൽ കൺവീനറായി ആക്ഷൻ കൗൺസിലിന് നാട്ടുകാർ രൂപം നൽകി.