ചാത്തന്നൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ബി.ജെ.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ചാത്തന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ കൃഷി ഭവന് മുന്നിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് മീനാട് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാരൻ ആശാൻ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ്, ശരത്ചന്ദ്രൻ, മുരളി, മനോഹരൻ, മോഹനൻപിള്ള, രാധാകൃഷ്ണൻ പിള്ള, വിധുചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചിറക്കരയിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി പരവൂർ സുനിൽ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹരിദേവ്, സെക്രട്ടറി രാധാകൃഷ്ണൻ, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി വിനയകുമാർ, കർഷകമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് കോമളൻ, ഗ്രാമപഞ്ചായത് അംഗം സുനിതാ സുഭാഷ് എന്നിവർ നേതൃത്വം നൽകി.
ആദിച്ചനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ കൃഷിഭവന് മുന്നിൽ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം അനിൽ പൂയപ്പള്ളി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് ശ്രീലാൽ, കൊട്ടിയം ഏരിയാ പ്രസിഡന്റ് കൊട്ടിയം സുനിൽ, കർഷകമോർച്ച ഏരിയാ പ്രസിഡന്റുമാരായ ചന്ദ്രശേഖരപിള്ള, രാധാകൃഷ്ണപിള്ള, ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിൽലാൽ, കൊട്ടിയം ഏരിയാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് വടക്കേ മൈലക്കാട് എന്നിവർ പങ്കെടുത്തു.
പാരിപ്പള്ളി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി കൃഷിഭവന് മുന്നിൽ നടത്തിയ പ്രതിഷേധം ചാത്തന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി.. മുരുകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സുലത ശിവപ്രസാദ്, ഏരിയാ സമിതി പ്രസിഡന്റ് പൂവത്തൂർ വിക്രമൻ, ഏരിയാ സമിതി ജനറൽ സെക്രട്ടറി സുഗുണൻ, ബി.ജെ.പി നേതാക്കളായ സുരേഷ് ചന്ദ്രൻ, സത്യബാബു, സുദർശനൻ, യുവമോർച്ച ചാത്തന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി വർക്കല വിഷ്ണു, വൈസ് പ്രസിഡന്റ് പ്രവീൺ പാരിപ്പള്ളി എന്നിവർ പങ്കെടുത്തു.
പൂയപ്പള്ളി കൃഷിഭവന് മുന്നിൽ നടത്തിയ പ്രതിഷേധം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പുത്തൻകുളം അനിൽ കുമാർ, പഞ്ചായത്ത് സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള, മാധവൻ നമ്പൂതിരി, രാജഗോപാലൻ നായർ, ശിവദാസൻ, ദീപാ പ്രകാശ് എന്നിവർ സംസാരിച്ചു.