photo
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമയി കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സമരം കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമയി കരുനാഗപ്പള്ളിയിൽ 177 കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ ധർണയിൽ നിരവധി പേർ പങ്കെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക, ഒരാൾക്ക് 10 കിലോ അരി വീതം സൗജന്യമായി നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സമരം കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിനു മുന്നിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി വവ്വാക്കാവിലും ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ റെയിൽവേ സ്റ്റേഷനു സമീപവും സമരം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയിൽ ബി. സജീവൻ, ജി. സുനിൽ എന്നിവരും കരുനാഗപ്പള്ളി വെസ്റ്റിൽ കെ.എസ്. ഷറഫുദ്ദീൻ മുസലിയാർ, ജെ. ഹരിലാൽ, കുലശേഖരപുരം നോർത്തിൽ പി. ഉണ്ണി, ഡി. രാജൻ, കുലശേഖരപുരം സൗത്തിൽ പി.എസ്. സലിം, വി.പി. ജയപ്രകാശ് മേനോൻ, എ.കെ. രാധാകൃഷ്ണപിള്ള, തൊടിയൂരിൽ ആർ. രഞ്ജിത്ത്, ടി. രാജീവ്, കല്ലേലിഭാഗത്ത് ആർ. ശ്രീജിത്ത്, വി. രാജൻപിള്ള, പി.കെ. ജയപ്രകാശ്, ക്ലാപ്പന ഈസ്റ്റിൽ ടി.എൻ. വിജയകൃഷ്ണൻ, ക്ലാപ്പന സുരേഷ്, ക്ലാപ്പന വെസ്റ്റിൽ കുഞ്ഞിചന്തു, എ. മജീദ്, ആലപ്പാട്ട് ജി. രാജദാസ്, സോളമൻ നെറ്റോ, ബി.എ. ബ്രിജിത്ത് തുടങ്ങിയവരും നേതൃത്വം നൽകി.