a
കരീപ്ര പഞ്ചായത്തിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധിക്കുന്നു

എഴുകോൺ: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കരീപ്ര പഞ്ചായത്തിലേക്ക് മടങ്ങിവരുന്നവരെ മുൻകരുതലുകൾ എടുക്കാതെയും ക്വാറന്റൈൻ സൗകര്യം ഏർപെടുത്താതെയും വീടുകളിലേക്ക് അയക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പ്രദീപ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു.