anjaly

നീർച്ചാലിനുള്ളിൽ ഈറനണിഞ്ഞ വേഷവുമായി നിൽക്കുന്ന അ‌ഞ്ജലി അമീർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിരവധി സദാചാര പോലീസുകാർക്ക് പി‌ടിച്ചില്ല. അശ്ലീലച്ചുവയുള്ള അഭിപ്രായങ്ങളും മറ്റുമായി കുറേ പേർ രംഗത്തെത്തി. എന്നാൽ ഇങ്ങനെയുള്ള ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നതിന് നാണമില്ലേ എന്ന് ചോദിച്ചവർക്ക് മറുപടിയുമായി അപ്പോൾ തന്നെ അ‌ഞ്ജലി എത്തി.

മുൻപ് പോസ്റ്റ് ചെയ്ത ചിത്രങ്ങളു'ടെ സീരിസിലെ തന്നെ അല്പംകൂടി ഗ്ലാമറായ ചിത്രമാണ് അഞ്ജലി അതിന് തിരഞ്ഞെടുത്തത്.ആദ്യത്തെ ചിത്രത്തിന് നാണമില്ലേ എന്ന് ചോദിച്ചവർക്ക് എനിക്ക് അല്പം നാണം കുറവാ എന്നായിരുന്നു മറുപ'ടി.my body my right എന്ന ഹഷ്'ടാഗോ'ടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ജലിയു''ടെ മറുപടി ഏറ്റെ'ടത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ബോൾഡായ മറുപ'ടിയെന്നാണ് പലരും അഭിപ്രായം കുറിച്ചത്. പേരൻപ് എന്ന മമ്മൂക്ക ചിത്രത്തിലൂ'ടയാണ് സിനിമയിൽ അ‌ഞ്ജലി ശ്രദ്ധേയയായത്. മോഡലിംഗ് രംഗത്തും അഞ്ജലി സജീവമാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരം അടുത്തിടെ ജീവിതത്തിലേക്ക് തുണയായി ആരേലും വരണമെന്ന് ആഗ്രഹിക്കുന്നതായി കുറിപ്പെഴുതിയിരുന്നു.സോഷ്യൽമീഡിയയിലെ സദാചാര ആക്രമണങ്ങൾക്ക് മുൻപും അഞ്ജലി മറുപ'ടി നൽകിയിരുന്നു.

anjaly