ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് ദിലീഷ് പോത്തൻ. സംവിധാനം മാത്രമല്ല അഭിനയിക്കാനും കഴിവുള്ളയാളാണെന്ന് പല സിനിമകളിലൂടെ തെളിയിച്ചതാണ്.ഇപ്പോൾ ദിലീഷ് പോത്തൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ ആരാധകർ വൈറലാക്കിയിരിക്കുകയാണ്.
1999ലെ കോളേജ് ജീവിതത്തിൽ നിന്നുള്ള ചിത്രമായിരുന്നു അത്. അടിവസ്ത്രം മാത്രമാണ് ദിലീഷ് ധരിച്ചിരിക്കുന്നത്. സുഹൃത്തുക്കളെല്ലാം നല്ല വേഷധാരികളായി നിൽക്കുന്നുവെന്നതാണ് ഈ ചിത്രത്തിൽ ചിരിയുണർത്തുന്നത്. ദിലീഷ് മൈസൂർ സെ.ഫിലോമിന കോളേജിൽ വിദ്യാർഥിയായിരിക്കെയുള്ള ചിത്രമാണിത്. താരങ്ങളായ സഞ്ജു ശിവറാം, ബാലു വർഗീസ്, സുരഭി ലക്ഷ്മി, ഗ്രേസ്, മെറീന മൈക്കിൾ എന്നിവർ ചിത്രത്തിൽ അഭിപ്രായം കുറിച്ചു.
നീയാണോ സ്ത്രീകളെ പീഡിപ്പിക്കുന്ന അലവലാതി ഷാജിയെന്നും , വ്യത്യസ്തനായ ഷെഡ്ഡിമാൻ ദിലീഷിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലയെന്നും സുരഭി ലക്ഷ്മി കുറിച്ചു. നിരവധി പേരാണ് ചിത്രത്തിന് ചിരിയുണർത്തുന്ന അഭിപ്രായങ്ങൾ കുറിച്ചത്. 2016ൽ ലാണ് ദിലീഷ് സംവിധാനരംഗത്തേക്ക് വരുന്നത്. അഭിനയവും സംവിധാനവും കൂടാതെ നിർമ്മാണത്തിലും കൈവെച്ചു.ശ്യാം പുഷ്കരനുമോന്നിച്ച് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് ആണ് ആദ്യമായി നിർമ്മിച്ച ചിത്രം..