ലോക്ക് ഡൗൺകാലത്ത് സിനിമാചിത്രീകരണങ്ങൾ ന'ടക്കാത്ത സാഹചര്യത്തിൽ സിനിമാതാരങ്ങളെല്ലാം തന്നെ സോഷ്യൽമീഡിയയിൽ സജീവമാണ്. കു'ടുംബവിശേഷങ്ങളും വ്യായാമ വീഡിയോകളും പാചകവും എല്ലാം തന്നെ ആരാധകർക്കായി പോസ്റ്റും ചെയ്യും. അങ്ങനെ നിരന്തരം ആരാധകരുമായി സംവദിക്കുന്ന താരമാണ് ടൊവിനോ തോമസ്.
ഇപ്പോൾ ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'തലകുത്തി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക് ? But ഐ ക്യാൻ എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ അഭിപ്രായവുമായി എത്തിയത്. മോഹൻലാലിനെയാണോ വെല്ലുവിളിച്ചിരിക്കുന്നത് എന്നാണ് ചിലർ ചോദിച്ചിരിക്കുന്നത്.രാമനാഥന് ഇതും അറിയാമല്ലേ എന്നുള്ള രസകരമായ അഭിപ്രായങ്ങളും ആളുകൾ കുറിക്കുന്നു.
കുറച്ചുദിവസം മിൻപ് അബുസലിം ടൊവിനോയെ പുഷ് അപ് ചലഞ്ചിന് വെല്ലുവിളിച്ചിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത വീഡിയോയും ടൊവിനോ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് താരത്തിന് മകൻ ജനിച്ചത്. അക്കാര്യവും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. സർക്കാരുമായി ചേർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ടൊവിനോ മുൻപന്തിയിൽ നിന്നു. ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ടെലിവിഷനില്ലാത്തവർക്ക് അത് എത്തിച്ചു നൽകിയും ടോവിനോ താരമായി.