കരയിലെ ഏറ്റവും വലിയ ജീവി ആന തന്നെ സംശയമേയില്ല. എന്നാൽ ഈ ആനകൾ അല്പം രസികന്മാരാണ്. ഇവരുടെ കുസൃതിത്തരങ്ങൾ കാണാൻ തന്നെ രസമാണ്. ആനകളെക്കുറിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെവേഗം വൈറലുമാകും. കാരണം ആനകൾക്ക് ലോകത്തുള്ള ആരാധകർ എണ്ണമറ്റതാണ്. ഇപ്പോൾ ഏറ്റവുമധികം വൈറലാകുന്ന വീഡിയോയും ആനയുടേത് തന്നെ.
കുറേ കാട്ടുപോത്തുംസംഘത്തിനരികെ നിൽക്കുന്ന ആനയാണ് താരം. കുറേനേരം പോത്തുകളെ നോക്കി നിന്ന ആനയ്ക്ക് ബോറടിച്ചു. ഉടനെ അടുത്തു നിന്ന കാട്ടുപോത്തിന്റെ തലയിൽ ചെറുതായി ഒന്ന് തൊഴിച്ചു. ഒരു കാര്യവുമില്ലാതെ ആന ഇങ്ങനെ ചെയ്തത് കാട്ടുപോത്ത് തീരെ ഇഷ്ടമായില്ല. ഉടനെ തിരിഞ്ഞു നിന്ന് ആനയ്ക്കെതിരെ പാഞ്ഞടുത്ത കാട്ടുപോത്ത് തിരിച്ച് തലകൊണ്ടൊരു കുത്ത് അങ്ങോട്ടും കൊടുത്തു. ഓർക്കാപ്പുറത്ത് പിൻഭാഗത്ത് കിട്ടിയ കുത്തായതുകൊണ്ട് തന്നെ ആനയുടെ പ്രതികരണം ചിരി പടർത്തുന്നതാണ്.
യഥാർത്ഥത്തിൽ 2013 ൽ സാബി സാബിരി റിസർവ്വ് എന്ന് പേരുള്ള യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. അന്ന് ഒൻപത് വയസുള്ള അലക്സ് റെയ് എന്ന ബാലനാണ് ഇത് ഷൂട്ട് ചെയ്തത്. അന്ന് വൈറൽ ആയിരുന്ന വീഡിയോ ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ യാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആനകൾ വളരെ രസിപ്പിക്കുന്നവരാണ്. ഇവർ ഒരു പോത്തിനെ വിനോദത്തിനായി ചെറുതായൊന്നു തട്ടുന്നു. ഒരാളെ തൊണ്ടുക എന്നത് ഇവന് നന്നായി അറിയാം. സുശാന്ദ കുറിച്ചു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 100 പഴത്തിനായി മറ്റൊരു ആന ബെറ്റ് വച്ചതുകൊണ്ടാണ് ആന പോത്തിനെ കുത്തിയതെന്ന് ഒരാൾ കമന്റ് ചെയ്തു.