tour

ടൂറിസം മേഖല ആളുകളെ ആകർഷിക്കാൻ പുത്തൻ പരീക്ഷണങ്ങളുടെ പാതയിലാണ്. കൊവിഡ് വന്നതോടെ പ്രതിസന്ധിയിലായ മേഖലയ്ക്ക് എങ്ങനെയും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്. അങ്ങനെ പുതിയ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് തായ്‌ലൻഡിൽ അനന്താര ഗോൾഡൺ ട്രായംഗിൾ എലിഫന്റ് ക്യാമ്പ്. കാടിന്റെ സൗന്ദര്യ ആസ്വദിച്ച് ആകാശവും മരങ്ങളും നക്ഷത്രങ്ങളും കണ്ട് കിടന്നുറങ്ങാം .ഒപ്പം കൂട്ടിന് ആനകൾ കൂടിയുണ്ടെങ്കിൽ, പൊളിച്ചു. കുമിളകൾ പോലുള്ള ടെന്റിൽ കിടന്നു പ്രകൃതിയുടെ സൗന്ദര്യ കാണാം.

ആനകൾ തിങ്ങി പാർക്കുന്ന ഒരിടത്താണ് ഈ ക്യാമ്പുള്ളത് .ജംഗിൾ കുമിളകൾ ചെറുതാണെങ്കിലും സൗകര്യം ഉള്ളതാണ്. എയർ കണ്ടീഷൻ, കിംഗ് സൈസ് ബെഡ്, ലിവിംഗ് ഏരിയ, സുതര്യമല്ലാത്ത ഒരു കുളിമുറി എന്നിവയുണ്ട്. അത്താഴം റിസോർട്ട് സ്റ്റാഫ് നൽകും. അറുപത് ആനകളുണ്ട് ഈ ക്യാമ്പിൽ. ഇവയെ തായ്‌ലൻഡ് തെരുവുകളിൽ നിന്ന് രക്ഷപ്പെടുത്തി പാർപ്പിച്ചിരിക്കുകയാണ്. അവരെ പരിചരിക്കാൻ പ്രത്യേക സ്റ്റാഫുകളേയും കാണാം. ഈ ജംഗിൾ ബബിൽസിൽ താമസിക്കാൻ 44000 രൂപ ചെലവു വരും. റിസോർടിലെത്തുന്ന അതിഥികൾ ആനകളെക്കുറിച്ച് മൃഗഡോക്ടറോ ബയോളജിസ്റ്റോ വിവരിച്ച് നൽകും. തായ്‌ലൻഡിലെ വലിയ കാടിനകത്ത് 650000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ ക്യാമ്പ്. മെക്കോംഗ്, റുവാക്ക് നദികൾക്ക് അഭിമുഖമായി കുന്നിൻമുകളിലാണ് ഇതുള്ളത്. ബഹളങ്ങളിൽ നിന്ന് മാറി പ്രകൃതിയോടിണങ്ങി ജീവിക്കാൻ പറ്റിയ സ്ഥലമാണ്.