തലകുത്തിമറിയൽ അത്ര എളുപ്പമുള്ള കാര്യമല്ല. പലരുടേയും തലകുത്തി മറിയൽ സോഷ്യൽ മീഡിയ വൈറലുമാക്കും. സെലബ്രിറ്റികളാണേൽ പ്രത്യേകിച്ച്. പക്ഷേ തലകുത്തി മറിയലിന് അപാരവേർഷനുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. വ്യത്യസ്തമാർന്ന ആ തലകുത്തി മറിയലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാരിയുടുത്ത യുവതിയാണ് റോഡിൽ വച്ച് അസാമാന്യ രീതിയിൽ തലകുത്തി മറിയുന്നത്.
എന്തൊരു കഴിവ് ! ഷൂസോ , ഫ്ളോറോ ഇല്ലാതെ വെറും റോഡിൽ..!അതും സാരിയുടുത്ത്.. കൈകളിൽ കൃത്യമായി ലാൻഡ് ചെയ്യുന്നത് കാണൂ എന്നാണ് 'ട്വിറ്ററിലൂ'ടെ സംഗീത വാര്യർ എന്ന യുവതി കുറിച്ചിരിക്കുന്നത്. കായിക മന്ത്രി കിരൺ റിജിജുവിനെ ഈ പോസ്റ്റിൽ ടാഗ് ചെയ്തിരിക്കുന്നു. യുവതിക്ക് അസാമാന്യ കഴിവാണെന്നാണ് വീഡിയോ കാണുന്നവരുടെയെല്ലാം അഭിപ്രായം.
യുവതിയുടെ തലകുത്തി മറിയൽ കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകൾ. ട്വിറ്ററിൽ നിരവധിപേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ യുവതിയുടെ നാടോ, മേൽവിലാസമോ എവിടെയാണെന്ന് വീഡിയോയിൽ പറയുന്നില്ല. എന്നിരുന്നാലും യുവതിയുടെ അസാമാന്യ പ്രകടനം കാണുമ്പോൾ ജിംനാസ്റ്റിക്സ് പരിശീലിച്ച ആളായിരിക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ നിഗമനം. നമ്മുടെ രാജ്യത്ത് ഇതുപോലെ പുറം ലോകം കാണാത്ത മികച്ച കഴിവുള്ളവർ ധാരാളം കാണുമെന്നും ഈ പ്രകടനം തന്നെ അതിന് തെളിവാണെന്നും സോഷ്യൽ മീഡിയ പറയുന്നു..