neeraj

വളർന്നുവരുന്ന നടന്മാരെ മുളയിലേ നുള്ളാൻ കൂടിയാലോചിക്കുന്ന സംഘത്തെ മലയാള സിനിമയിലും കാണാമെന്ന നീരജ് മാധവിന്റെ അഭിപ്രായത്തിന് മറുപടിയുമായി നിർമ്മാതാവും പ്രോഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

വളർന്നുവരുന്ന കലാകാരന്മാരെ മുളയിലേ നുള്ളുന്ന രീതി നിലവിൽ മലയാള സിനിമയിലില്ല.അതിന് തെളിവാണ് ഇപ്പോൾ കഴിവുള്ള കുറേപ്പേരുടെ സാന്നിധ്യം. പുതിയ ആർട്ടിസ്റ്റയാലും ടെക്നീഷ്യനായാലും വരുമ്പോൾ തന്നെ അവർക്ക് മുൻനിരയിലുള്ളവർത്ത് ലഭിക്കുന്ന സൗകര്യങ്ങൾ ലഭിക്കണമെന്നില്ല.അങ്ങനെ വേണം എന്ന് വിചാരിക്കുന്നതും ശരിയല്ല.വേറെ എത് മേഖലയിലാണ് മുന്തിയ പരിഗണന ലഭിക്കുന്നത്.അവർ അവരുടെ കഴിവ് തെളിയിച്ച് വരുമ്പോൾ എല്ലാം തനിയെ വന്നു ചേരുകയും ചെയ്യും.അങ്ങനെ തന്നെയാണ് ഇന്ന് നിലവിലുള്ള എല്ലാവരും

തന്നെ വന്നത്.

പുതുതായി വരുന്നവരോട് സാധാരണ പ്രൊഡക്ഷൻ കൺട്രോളർ പറയും അവിടുത്തെ കാര്യങ്ങൾ അതിൽ അത്ഭുതം ഇല്ല.ഇപ്പോൾ ചിലരുടെ ആഗ്രഹം വരുമ്പോൾ തന്നെ കാരവാൻ വേണം, കൂടെ അസിസ്റ്റൻറ് വേണം ,മേക്ക് അപ് ടീം അങ്ങനെ പലതും.വളരെ തിരക്കുള്ള പലരും ഇതോന്നും ഇല്ലാതേയും ഇപ്പോഴും അഭിനയിക്കുന്നുണ്ട്. സെറ്റിൽ നിന്ന് സെറ്റിലേക്ക് ഓടികൊണ്ടിരുന്ന ജഗതി ചേട്ടന് ബാഗ് പിടിക്കാൻ ഞാൻ ആരേയും കണ്ടിട്ടില്ല.പക്ഷേ ചില താരങ്ങൾ അങ്ങനെയല്ല. ഇതൊന്നും ഇല്ലേൽ എന്തോ കുറവായിട്ടണ് കരുതുന്നത്.

കുറേ ചെറുപ്പക്കാർ സമയത്ത് സെറ്റിൽ എത്താറില്ലെന്നത് സത്യം തന്നെയാണ്.ഇവർ കാരണം എന്തെല്ലാം ബുദ്ധിമുട്ട് സെറ്റിൽ ഉണ്ടാക്കുന്നു എന്ന് ചിന്തിക്കുക.എല്ലാവരും ന്യൂജനറേഷനെ സഹിക്കുകയാണ് ചെയ്യുന്നത്.നല്ല രീതിയിലുള്ള പെരുമാറ്റവും സ്വഭാവവുമുള്ളവർ എല്ലാ മേഖലയിലും ശോഭിക്കും.സിനിമയിൽ മാത്രമല്ല എവിടെയാണേലും.. എങ്ങനേലും ഒരു സിനിമയിൽ വന്നാൽ മതി എന്നുപറഞ്ഞു വരുന്നവരുണ്ട്. തുടക്കം തന്നെ മുന്തിയ പരിഗണനന വേണം എന്ന് പറയുന്നവർ സ്വന്തമായി സിനിമ നിർമ്മിച്ച് വന്നാൽ പോരെ. ഷിബു സുശീലൻ കുറിച്ചു..