photo
ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ഉപരോധമ ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: അമിത വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കൊട്ടാരക്കരയിൽ ആർ.വൈ.എഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കൊട്ടാരക്കര വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ഉപരോധം ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. ആർ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം രാകേഷ് ചൂരക്കോട് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം ഷെമീന ഷംസുദീൻ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ജി. സോമശേഖരൻ നായർ, ഉമേഷ്‌ വെളിയം, അനില സോമൻ, അബിൻ അനിൽ, സിയാദ്, തുളസീധരൻ, ബിജു മുട്ടറ, ബിജു മുരളീധരൻ, സലീം ഗാലക്സി, ജയൻ വല്ലം, അൽഫാസ് ഖാൻ, ഹുസൈൻ, സദാശിവൻ, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.